Web Desk

ന്യൂഡൽഹി:

May 27, 2020, 7:43 pm

നേപ്പാൾ പ്രധാനമന്ത്രിയുടെ നീക്കങ്ങൾക്ക് തിരിച്ചടി: ഭൂപടം ഇറക്കാൻ ഉള്ള നടപടി നിർത്തിവെച്ചു

Janayugom Online

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ഭൂപടം ഇറക്കിയ സംഭവത്തിൽ നേപ്പാളിന് തിരിച്ചടി. പുതിയ ഭൂപടം ഇറക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചു .നേപ്പാൾ പ്രധാനമന്ത്രിയായ കെപി ശർമ്മ ഒലിയുടെ നീക്കങ്ങൾക്കാണ് വിവിധ പാർട്ടികളുടെ എതിർപ്പ് മൂലം നടപടികൾ നിർത്തിവെയ്‌ക്കേണ്ടി വന്നത്. കെപി ഒലിയുടെ സ്വാർത്ഥ താല്പര്യങ്ങൾക്കായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന വിമർശനമാണ് നേപ്പാളിൽ നിന്ന് ഉയരുന്നത്.

ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയധുരാ, ലിപുലേക്ക്‌ തുടങ്ങിയ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കിയാണ് പുതിയ ഭൂപടം ഇറക്കിയത്. അതിർത്തി പ്രേശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായാണ് നേപ്പാൾ ഭൂപടം ഇറക്കിയതെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ രംഗത്തെത്തിയത്.

Eng­lish sum­ma­ry: nepal india bor­der map.

You may also like this video: