ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന ആദ്യ വാതക പൈപ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്തു

Web Desk
Posted on September 10, 2019, 6:42 pm

ന്യൂഡല്‍ഹി: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന ആദ്യ വാതക പൈപ്പ്‌ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോഡിയും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും ചേര്‍ന്ന് ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ദക്ഷിണേഷ്യയിലെ ആദ്യ അന്താരാഷ്ട്ര വാതക പൈപ്പ് ലൈനാണിത്.
ബീഹാര്‍ മോത്തിഹാരിയെയും നേപ്പാള്‍ അമലേഖ് ഗഞ്ചിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൈപ്പ് ലൈന്‍ പ്രകൃതി സൗഹാര്‍ദ്ദ പെട്രോള്‍ വിതരണം ഉറപ്പുവരുത്തുന്നു. 69 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന വാതക പൈപ്പ്
ലൈനിന്റെ നിര്‍മ്മാണം15 മാസം കൊ ണ് പൂര്‍ത്തീകരിക്കാനായത്. മൂന്നൂറ് ലക്ഷത്തി അന്‍പത് കോടി രൂപ നിര്‍മ്മാണ ചെലവ് വന്ന പദ്ധതിയുടെ നടത്തിപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേതായിരുന്നു. 1973 മുതല്‍ ടാങ്കറുകള്‍ വഴിയാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കൊണ്ടുപോയിരുന്നത്.