Wednesday
20 Mar 2019

അറിയണം മൂന്നര പതിറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഇന്ത്യയുടെ പുതിയ ജേഴ്‌സിയെക്കുറിച്ച്‌

By: Web Desk | Sunday 3 March 2019 12:33 PM IST


ചെന്നൈ: ലോകകപ്പിനായുള്ള ഇന്ത്യയുടെ പുതുയ ജേഴ്സി നൈക്ക് പുറത്തിറക്കി. ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുതിയ ജേഴ്സി അവതരിപ്പിച്ചത്. പോളിയസ്റ്ററാണു പുനരുപയോഗിച്ചാണ് ജേഴ്സി നിര്‍മ്മിച്ചിരിക്കുന്നത്. 2015 ല്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്താണ് ജോഴ്സി നിര്‍മ്മിച്ചത്.

The jersey will feature three stars on the inside at the back, signifying India’s three World Cup titles (two ODI World Cup and one T20I World Cup).

ഇത്തവണത്തെ ജേഴ്സിയില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത് മൂന്ന് ലോകകിരീടങ്ങളാണ്. ഈ കിരീടങ്ങള്‍ നേടിയ തീയതി സ്കോര്‍ എന്നിവ സഹിതം ജോഴ്സിയുടെ കോളറിന് സമീപം അച്ചടിച്ചിട്ടുണ്ട്.  1983ലെ കന്നി ലോകകപ്പ് കിരീടം, 2007ലെ കന്നി ട്വന്റി20 ലോകകപ്പ് കിരീടം, 2011ലെ ലോകകപ്പ് കിരീടം എന്നിവയാണത്.

Image may contain: 6 people, people standing and text

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, മഹേന്ദ്ര സിങ് ധോണി, അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ, വനിതാ ക്രിക്കറ്റ് താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗസ് എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ലോകകപ്പിനു മുമ്പ് ഇന്ത്യന്‍ ടീമിന്റെ പുതിയ ജഴ്‌സി അവതരിപ്പിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല.