Saturday
16 Feb 2019

ഒന്നില്‍ പിഴച്ചത് രണ്ടില്‍ തീര്‍ത്തു, ഇനി മൂന്നില്‍ കാണാം….

By: Web Desk | Friday 8 February 2019 3:21 PM IST

ഓക്‌ലന്‍ഡ്: ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യയക്ക് ജയം. 159 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിലാണ്.

ടോസ് നേടിസ ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസിന്‍റെ തീരുമാനം തന്നെ തെറ്റാണെന്ന രീതിയിലായിരുന്നു തുടക്കം. 15 റണ്‍സ് നേടുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നാലെ എത്തിയവരെ ആരെയും നിലയുറപ്പിക്കാന്‍ സമയം കൊടുക്കാതിരുന്നതോടെ കിവീസിന്റെ സ്‌കോര്‍ 158 ല്‍ ഒതുങ്ങി. 50 റണ്‍സ് നേടിയ ഗ്രാന്‍ഹോമും 42 റണ്‍സ് നേടിയ ടെയ്‌ലറുമാണ് കിവീസിന്റെ സ്‌കോര്‍ ഭേതപ്പെട്ട നിലയില്‍ എത്തിച്ചത്.
ഇന്ത്യക്കായി ക്രുണാല്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ബുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തുടക്കം മുതലെ തകര്‍ത്തടിച്ചു. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ 50, ശിഖര്‍ ധവാന്‍ 30, വിജയ് ശങ്കര്‍ 14 റണ്‍സ് നേടി പുറത്തായപ്പോള്‍ 40 റണ്‍സ് നേടിയ റിഷഭ് പന്തും 20 റണ്‍സ് നേടി ധോണിയും പുറത്താകാതെ നിന്നു.

Related News