കോടികളുടെ വിഗ്രഹക്കടത്ത്: ക്ഷേത്രപൂജാരി പിടിയിൽ

Web Desk
Posted on June 22, 2018, 8:11 am

80 കോടിയുടെ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്തി കേസില്‍ പൂജാരി അറസ്റ്റില്‍. പുഴല്‍ കാവന്‍ഗരിയിലെ ജയകുമാറാണ് കേസില്‍ പിടിയിലായത്.ഒരോ വിഗ്രഹത്തിനും പത്തുകോടി രൂപയാണ് പ്രതി ഈടാക്കിയിരുന്നത്. വിവിധ ക്ഷേത്രങ്ങളില്‍നിന്ന് കവര്‍ന്ന വിഗ്രഹങ്ങള്‍ മറ്റുള്ളവരില്‍നിന്ന് ശേഖരിച്ച്‌ വിദേശത്തേക്ക് കടത്തുകയായിരുന്നു ഇയാള്‍.

2015‑ല്‍ കാഞ്ചീപുരത്തെ മണികണ്‌ഠേശ്വര ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച ശിവ, പാര്‍വതീ വിഗ്രഹങ്ങള്‍, അതേവര്‍ഷം തിരുവണ്ണാമലൈ ജില്ലയിലെ സൗന്ദിര്യരായപുരം ക്ഷേത്രത്തില്‍നിന്ന് കവര്‍ന്ന ആദികേശവ പെരുമാള്‍, തിരുവണ്ണാമല വെങ്കിടേശ്വര പെരുമാള്‍ ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച വെങ്കിടേശ്വര പെരുമാളിന്റെ വിഗ്രഹം, ശങ്കരത്താഴ്വാര്‍, ശ്രീദേവി, ഭൂതേവി തുടങ്ങിവയാണ് വിദേശത്തേക്ക് കടത്തിയിരുന്നത്.

പ്രതിയെ  കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ മോഷണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി.