Web Desk

ഓക്‌ലന്‍ഡ്

February 08, 2020, 3:50 pm

ഇന്ത്യയ്ക്ക് തോൽവി; പരമ്പര നഷ്ടമായി

Janayugom Online

ന്യൂസിലാഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്സരത്തിൽ ഇന്ത്യയ്ക്ക  22 റൺസിന്റെ തോൽവി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48.3 ഓവറില്‍ 251 എല്ലാവരും പുറത്തായി. 55 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ വമ്പന്‍ തോല്‍വിയെ അഭിമുഖീകരിച്ചെങ്കിലും ശ്രേയസ് അയ്യര്‍ (52), നവ്ദീപ് സൈനി (45) എന്നിവരുടെ ഇന്നിങ്‌സുകള്‍ തുണയായി.

Eng­lish sum­ma­ry: India failed in 2nd odi

YOU MAY ALSO LIKE THIS VIDEO