Web Desk

കുര്‍ണൂല്‍

February 14, 2021, 11:15 am

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 329ന് പുറത്ത്

Janayugom Online

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 329ന് പുറത്തായി. ആറിനാണ് 300 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ 29 റണ്‍സിനിടെ നഷ്ടമായത്. നേരത്തെ രോഹിത് ശര്‍മ (161), അജിന്‍ക്യ രഹാനെ (67) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 58 റണ്‍സ് നേടിയ റിഷഭ് പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി മൊയീന്‍ അലിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 

ഒല്ലി സ്‌റ്റോണ്‍ മൂന്നും ജാക്ക് ലീച്ച് രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റിന് നഷ്ടമായി. റോറി ബേണ്‍സാണ് (0) മടങ്ങിയത്. ഡൊമിനിക് സിബ്ലി , ഡാനിയേല്‍ ലോറന്‍സ് എന്നിവരാണ് ക്രീസിലുള്ളത്. 77 പന്തില്‍ 58 റണ്‍സ് നേടിയ പന്ത് മൂന്ന് ഫോറും ഏഴ് സിക്‌സും നേടിയത്. അക്‌സര്‍ പട്ടേല്‍ (5), ഇശാന്ത് ശര്‍മ (0), കുല്‍ദീപ് യാദവ് (0), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. രണ്ടാംദിനം ആരംഭിച്ച് രണ്ടാം ഓവറിലാണ് ഇന്ത്യയ്ക്ക് അക്‌സറിനെ നഷ്ടമായത്. ഇശാന്ത് അതേ ഓവറില്‍ റോറി ബേണ്‍സിന് ക്യാച്ച് നല്‍കി മടങ്ങി. കുല്‍ദീപിനേയും സിറാജിനേയും ഒരേ ഓവറില്‍ സ്‌റ്റോണ്‍ മടക്കുകയായിരുന്നു. രോഹിത്, രഹാനെ എന്നിവര്‍ക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (0), വിരാട് കോലി (0), ചേതേശ്വര്‍ പൂജാര (21), ആര്‍ അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

ENGLISH SUMMARY:India out for 329 in sec­ond Test
You may also like video