മുംബൈ: ഏകിദന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റൻ ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് ഓസീസ് ജയിച്ചത്. ഓസ്ട്രേലിയക്കായി വാർണറും (128*) ഫിഞ്ചും (110*) സെഞ്ച്വറി തികച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 255ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 37.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (128), ആരോണ്‍ ഫിഞ്ച് (110) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിന് കൂറ്റന്‍ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന മത്സരങ്ങളുടെ പരമ്പരയില്‍ സന്ദര്‍ശകര്‍ ഒന്നാമതെത്തി. 112 പന്തില്‍ മൂന്ന് സിക്സും 17 ഫോറും അടങ്ങുന്നതാണ് വാര്‍ണറുടെ ഇന്നിങ്സ്. ക്യാപ്റ്റന്‍ ഫിഞ്ചിന്റെ ഇന്നിങ്സില്‍ രണ്ട് സിക്സും 13 ഫോറുമുണ്ടായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ, ധവാന്, രാഹുല്‍ എന്നിവരെ ഒരുമിച്ച് ഇറക്കിയാണ് ഇന്ത്യ ഇറങ്ങിയത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ മൂന്നാം നമ്പര്‍ സ്ഥാനം രാഹുലിന് കൊടുക്കേണ്ടി വന്നു. ആ സ്ഥാനത്ത് കോലി പരാജയമാവുന്ന കാഴ്ചയാണ് കണ്ടത്. അഞ്ചാം ഓവറില്‍ തന്നെ ഇന്ത്യക്ക് രോഹിത്തിനെ (10) നഷ്ടമായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ മിഡ്ഓഫില്‍ ഡേവിഡ് വാര്‍ണര്‍ക്ക് ക്യാച്ച്. രണ്ടാം വിക്കറ്റില്‍ കെഎല്‍ രാഹുലും ശിഖര്‍ ധവാനും ഇന്ത്യക്കായി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 121 റണ്‍സാണ് ഇരുവരും പടുത്തുയര്‍ത്തിയത്. ധവാനും രാഹുലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇരുവരും പുറത്തായതോടെ അവസാനിച്ചു. മധ്യനിരയില്‍ ബാറ്റ്സ്മാന്മാര്ക്കൊന്നും പിടിച്ചുനില്‍ക്കാനായില്ല. 91 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്സ്. രാഹുല്‍ 47 റണ്‍സടിച്ചു പുറത്തായി. കോലി നന്നായി തുടങ്ങിയെങ്കിലും അധികനേരം മുന്നോട്ട് പോവാനായില്ല. ആഡം സാംപയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങി. ശ്രേയസ് അയ്യര്‍ (4) സ്റ്റാര്‍ക്കിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. റിഷഭ് പന്ത് (28)- രവീന്ദ്ര ജഡേജ (25) കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും കെയ്ന്‍ റിച്ചാര്ഡ്സണ് ബ്രേക്ക്ത്രൂ നല്കി. ജഡേജയെ റിച്ചാര്ഡ്സണ് മടക്കുകയായിരുന്നു. ഇരുവരും 49 റണ്‍സ് കൂട്ടിച്ചര്‍ത്തു. പന്താവട്ടെ കമ്മിന്‍സിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ഷാര്‍ദുല്‍ ഠാകൂര്‍ (13) സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് തെറിച്ച് മടങ്ങുകയായിരുന്നു. വാലറ്റത്ത് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമി (10)- കുല്‍ദീപ് യാദവ് (17) എന്നിവരാണ് സ്കോര്‍ 250 കടത്തിയത്. ജസ്പ്രീത് ബുംറ (0) പുറത്താവാതെ നിന്നു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തു. പാറ്റ് കമ്മിൻസൺ, കെയ്ൻ റിച്ചാർഡ്സൺ രണ്ട് വിക്കറ്റ് വീതവും ആദം സാംപെ, ആഷ്ടൺ അഗർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.