September 26, 2022 Monday

Related news

September 26, 2022
September 25, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 20, 2022
September 20, 2022

കോവിഡ് ശ്രമങ്ങൾ വിഫലമോ? രോഗികളുടെ കണക്കിൽ ചൈനയെ മറികടന്ന് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2020 3:04 pm

രാജ്യത്ത് പിടിച്ചാൽ കിട്ടാതെ തരത്തിലേക്ക് കോവിഡ് കുതിച്ചു ഉയരുകയാണ്. 24 മണിക്കൂറിനിടയിൽ രാജ്യത്ത് 103 മരണവും 3970 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക രാജ്യങ്ങൾക്ക് മുൻപിൽ കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മാത്രകയായിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതിരോധങ്ങൾ വിഫലം കാണുകയാണ്. കോവിഡിന്റെ ആഗോള പട്ടികയിൽ 11ാം സ്ഥാനത്ത് എത്തിനിൽകുകയാണ് ഇന്ത്യ. 85,546 ആണ് ഇന്ത്യയിലെ കഴിഞ്ഞ ദിവസം വരെയുള്ള രോഗബാധിതരുടെ കണക്ക്.

രാജ്യത്ത് രോഗമുക്തി നേടുന്നവര്‍ മുപ്പത്തിയഞ്ച് ശതമാനം മാത്രമെന്ന് പുതിയ കണക്ക്. കേന്ദ്ര ആരോഗയമന്ത്രാലയമാണ് പുതിയ വിവരം പുറത്ത് വിട്ടത്.ചികിത്സയില്‍ കഴിയുന്നവര്‍ 53,035 പേരാണ്.രോഗമുക്തി നേടിയത് 30152 പേര്‍ക്കാണ്.മഹാരാഷ്ട്രയിലാണ് കൂടുതല്‍ കോവിഡ് ബാധിതര്‍. 29,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, മരണം 1068 കടന്നു.തൊട്ടു പിന്നില്‍ ഗുജറാത്താണ് 9,031 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.അവിടെ മരണം 606 ആയി.

തമിഴ്നാട് ആണ് വൈറസ് വ്യാപനത്തില്‍ മൂന്നാം സ്ഥാനത്ത് 10,108 കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. മരണം 76 കടക്കുകയും രോഗം ഭേദം ആയത് 2,599 ആളുകള്‍ക്കാണ്.മധ്യപ്രദേശിലും മരണ നിരക്ക് കൂടുതലാണ്. 239 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ 4,595 ആളുകളിലാണ് വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനത്തില്‍ വര്‍ദ്ധവ് ഉണ്ട്.

ENGLISH SUMMARY: india over­come chi­na the covid paitients

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.