സ്പെയിനെയും മറികടന്ന് ഇന്ത്യ: 2.46 ലക്ഷം രോഗികള്‍,6929 മരണം

Web Desk

ന്യൂഡൽഹി

Posted on June 07, 2020, 9:49 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ റിപോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇന്ത്യയിൽ ഇതുവരെ 2,46,628 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യ സ്പെയിനെയും മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്തി. സ്പെയിനിൽ ഇതുവരെ 2,41,310 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.24 മണിക്കൂറിനിടെ 287 മരണമാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 6929 ആയി ഉയർന്നു.കഴിഞ്ഞ രണ്ടാഴ്ചക്കിടെ 3000 ഓളം മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.119293 പേർ രോഗമുക്തി നേടി

മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.82968 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2969 പേർ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു. തമിഴ്നാട്-30152 ഡൽഹി-27654 ഗുജറാത്ത്-19592 എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്.ഗുജറാത്ത് ‑1219, ഡൽഹി-761, മധ്യപ്രദേശ് 399 എന്നിവിടങ്ങളിലാണ് ഏറ്റവുമധികം മരണം.

 

Eng­lish summary:India over­takes spain in total covid cases.

You may also like this video: