കശ്‍മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

Web Desk

കശ്‍മീര്‍

Posted on June 20, 2020, 6:07 pm

കശ്മീരിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ളിയിലെ രാംപൂരിലാണ് കരാർ ലംഘനം നടന്നത്. പാക്കിന്റെ വെടിവെപ്പിൽ നാല് നാട്ടുകാർക്ക് പരിക്കേറ്റു. ഈ വർഷം ഇതുവരെ 2027 തവണ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. അതേസമയം ജമ്മുകശ്മീരിലെ കത്വ ജില്ലയിലെ ഹരിനഗർ സെക്ടറിലെ പാക്ഡ്രോണിൽ ഇന്ത്യ വെടിവെച്ച ആയുധങ്ങൾ കണ്ടെത്തിയിരുന്നു. ഒരു എം 4 യുഎസ് നിർമ്മിത തോക്ക്, രണ്ട് മാഗസീനുകൾ, 60 റൗണ്ട് വെടിയുണ്ടകൾ, ഏഴ് ഗ്രനേഡുകൾ എന്നിവയാണ് ഡ്രോണിൽ നിന്നും കണ്ടെടുത്തത്.

അതിർത്തി സംരക്ഷണ സേനയാണ് പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്‍ത്തിയത്. 250 മീറ്റർ അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ സഞ്ചരിച്ചതിനെ തുടർന്നാണ് വെടി വച്ചിട്ടത്. രാവിലെ 5.10 നായിരുന്നു സംഭവം നടന്നത്. ഒൻപത് റൗണ്ട് വെടിയുതിർത്തതിന് ശേഷമാണ് ഡ്രോൺ തകർന്ന് താഴെ വീണത്. നേരത്തെ രജൗരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി സുരക്ഷാസേന അറിയിച്ചു.

Eng­lish sum­ma­ry; india-paki vio­lates cease­fire in kash­mir

you may also like this video…