October 4, 2022 Tuesday

Related news

October 4, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022

ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്

Janayugom Webdesk
ന്യൂഡൽഹി:
October 25, 2020 10:19 pm

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം 131-ാമത്. നേരത്തെ ഇത് 121 ആയിരുന്നു. ഓക്‌ലയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ പത്ത് സ്ഥാനങ്ങൾ പിന്നോട്ടുപോയി. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ദക്ഷിണ കൊറിയയാണ് ഒന്നാമത്. സെക്കൻഡിൽ 121.00 എംബിപിഎസാണ് ദക്ഷിണ കൊറിയയിലെ ഇന്റർനെറ്റ് വേഗത. അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നിവയ്ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം.

ആഗോള ശരാശരി ഡൗൺ‌ലോഡ് വേഗത സെക്കൻഡിൽ 35.26 എം‌ബി‌പി‌എസ് ആണെങ്കിൽ ഇന്ത്യയിൽ ഇത് വെറും 12.07 എം‌ബി‌പി‌എസ് ആണ്. ആഗോള ശരാശരി അപ്‌ലോഡ് വേഗത 11.22 എം‌ബി‌പി‌എസും ആണ്. ഇതിൽ ഇന്ത്യ 4.31 എംബിപിഎസ് പിന്നിലാണ്. 19.95 എംബിപിഎസ് വേഗതയുമായി ശ്രീലങ്ക 102-ാം സ്ഥാനത്തും 17.13 എംബിപിഎസുമായി പാകിസ്ഥാൻ 116-ാം സ്ഥാനത്തും 17.12 എംബിപിഎസ് വേഗതയുമായി നേപ്പാൾ 117-ാം സ്ഥാനത്തുമാണ്.

ENGLISH SUMMARY: India ranks 131st in inter­net speeds
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.