വെബ് ആപ്ലിക്കേഷനുകള്‍ ആക്രമിക്കപ്പെടുന്നതില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്

Web Desk

ന്യൂഡല്‍ഹി

Posted on November 29, 2017, 10:10 pm

വെബ് ആപ്ലിക്കേഷനുകള്‍ ആക്രമിക്കപ്പെടുന്നതില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. അക്മായി സ്റ്റേറ്റ് ഓഫ് ഇന്റര്‍നെറ്റ് ക്യൂ 3 2017 റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. തൊട്ടുപിന്നാലെ ബ്രസീലുമുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയ്ക്ക് പട്ടികയില്‍ ഒമ്പതാം സ്ഥാനമാണുളളത്.
ഇക്കൊല്ലം രണ്ടാം പാദത്തില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമായിരുന്നു. അതേസമയം ഇത്തരം ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണങ്ങളുടെ എണ്ണം 20 ദശലക്ഷം കടന്നിരിക്കുകയാണ്.

രാജ്യത്ത് സുരക്ഷിതമായ ഏകദേശം 10350 സെര്‍വറുകള്‍ മാത്രമാണുള്ളത്. 462 ദശലക്ഷം പേര്‍ ഇതിലൂടെയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായ സൗകര്യങ്ങള്‍ വേണമെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളും വര്‍ദ്ധിപ്പിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 470 ദശലക്ഷമായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ 50000 സൈബര്‍ സുരക്ഷാ കേസുകള്‍ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘത്തിന് ലഭിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

 

Photo Courtesy: Indian Express