August 9, 2022 Tuesday

Related news

August 6, 2022
August 6, 2022
August 6, 2022
August 6, 2022
August 5, 2022
August 4, 2022
August 4, 2022
August 4, 2022
August 4, 2022
August 4, 2022

കൊറോണ: പാക് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഇന്ത്യ: കണ്ടുപടിക്കൂ പാക് സർക്കാരെ എന്ന് വിദ്യാർത്ഥികൾ!

Janayugom Webdesk
February 6, 2020 7:43 pm

കൊറോണ വൈറസ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ചൈനയിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഇന്ത്യ. ചൈനയിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായങ്ങളും ഒരുക്കാൻ തയ്യാറാണെന്ന് ഇന്ത്യ. പാക് സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ വേണ്ട നടപടികളെല്ലാം ചെയ്തുകൊടുക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. നേരത്തേ ചൈനയിൽ നിന്നും വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പാകിസ്ഥാൻ തയ്യാറാകാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇന്ത്യൻ സർക്കാർ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയപ്പോൾ പാക് സർക്കാരിനെതിരെ വിമർശനമുയർത്തിയ വിദ്യാർത്ഥികൾ ഇന്ത്യൻ സർക്കാരിനെ കണ്ടുപടിക്കണമെന്നു പറഞ്ഞിരുന്നു.

 

 

വുഹാനിലുള്ള പാകിസ്താനി വിദ്യാർത്ഥികൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വിദേശകാര്യ മന്ത്രാലയ വക്താവ് ഇക്കാര്യം പറഞ്ഞത്. ചൈനയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ എയർ ലിഫ്റ്റ് ചെയ്യില്ലെന്ന് നേരത്തെ പാകിസ്താൻ വ്യക്തമാക്കിയിരുന്നു. നൂറ് കണക്കിന് പാക് വിദ്യാാർത്ഥികൾ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വിശാല താൽപര്യം പരിഗണിച്ച് വുഹാനിലുള്ളവരെ ഒഴിപ്പിക്കുന്നില്ലെന്നാണ് പാകിസ്താൻ വിശദീകരിച്ചത്.
ഇതിനിടെ ചൈനയിൽ 21 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കുമിങ് വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. ഡാലിയാൻ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇവർ. ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണംഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 563 ആയി. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 8,000 ആയി ഉയർന്നു. 3,694 പേരിലാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്.

 

Eng­lish Sum­ma­ry: India ready to evac­u­ate pak stu­dents from wuhan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.