രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 കോവിഡ് കേസുകള്‍ ‚379 മരണം

Web Desk

ന്യൂഡൽഹി

Posted on July 03, 2020, 10:04 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 6,27,168 പേര്‍ക്കാണ് രാജ്യത്ത് വെെറസ്ബാധ സ്ഥിരീകരിച്ചത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 379 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലായി മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 18,213 ആയി. 3,79,972 പേര്‍ രോഗമുക്തി നേടി. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

മഹാരഷ്ട്രയില്‍ സ്ഥിതി അതീവഗുരൂതരമായി തുടരുന്നു. 1.80 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 94000ല്‍ അധികം പേര്‍ക്കാണ് തമിഴ്നാട്ടില്‍ വെെറസ് ബാധയേറ്റത്. 1321 പേര്‍ മരിച്ചു.

ഐസിഎംആറിന്റെ കണക്കനുസരിച്ച് ഇതുവരെ 92,97,749 സാംപിളുകള്‍ ടെസ്റ്റ് ചെയ്തു. ഇതില്‍ 2,41,576 സാംപിളുകളും ഇന്നലെയാണ് ടെസ്റ്റ് ചെയ്തത്.

അതേസമയം,   ഇന്ത്യന്‍ നിര്‍മിത കോവി‍ഡ് വാക്സിന്‍ ഓഗസ്റ്റില്‍ 15ന് പുറത്തിറക്കാൻ ധാരണയായി. അവസാനഘട്ട പരീക്ഷണം ഉടൻ പൂര്‍ത്തിയാക്കാന്‍ ഐസിഎംആര്‍. ഭാരത് ബയോടെക് ഇന്റെര്‍നാഷണല്‍ ലിമിറ്റ‍ഡുമായി ചേര്‍ന്നാണ് വാക്സിൻ വികസിപ്പിച്ചത്.

Eng­lish sum­ma­ry: india records 20,903 new coro­n­avirus cas­es

You may als like this video: