June 11, 2023 Sunday

Related news

May 10, 2023
April 21, 2023
April 12, 2023
April 10, 2023
April 8, 2023
April 7, 2023
April 1, 2023
April 1, 2023
March 30, 2023
March 30, 2023

ആശങ്കയായി കോവിഡ് വ്യാപനം

Janayugom Webdesk
ന്യൂഡല്‍ഹി
March 19, 2023 10:20 pm

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ആശങ്കയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 129 ദിവസത്തെ ഇടവേളക്കു ശേഷമാണ് ഇത്രയും കേസുകളുടെ വര്‍ധന. 1071 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകള്‍ 5,915 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.

മൂന്ന് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,30,802 ആയും ഉയര്‍ന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കേരളത്തില്‍ പഴയ ഒരു മരണം കോവിഡ് കണക്കില്‍ ചേര്‍ത്തു. ഇതുവരെ രാജ്യത്ത് 4.46 കോടി (4,46,95,420) പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

സജീവ കേസുകള്‍ മൊത്തം കേസുകളുടെ 0.01 ശതമാനമാണ്. അതേസമയം ദേശീയ കോവിഡ് രോഗമുക്തി നിരക്ക് 98.8 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,58,703 ആയി ഉയര്‍ന്നപ്പോള്‍ 1.19 ശതമാനമാണ് മരണനിരക്ക്. രാജ്യവ്യാപകമായി ഇതുവരെ 220.65 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിയെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്.

Eng­lish Sum­ma­ry: India records new Covid cases
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.