July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

ലഡാക്കിലെ സൈനിക പിൻമാറ്റം; ചൈനയുടെ ഉപാധികൾ ഇന്ത്യ തള്ളി

Janayugom Webdesk
October 30, 2020

കിഴക്കൻ ലഡാക്കിലെ സൈനിക പിൻമാറ്റം സംബന്ധിച്ച് എട്ടാം ഘട്ട ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുകൾക്കിടെ ചൈന മുന്നോട്ട് വച്ച ഉപാധികൾ തള്ളി ഇന്ത്യ. പാംഗോംഗ് തടാകത്തിന്റെ വടക്കൻ തീരത്തെ പർവതനിരകളിൽ ഫിംഗർ നാലിൽ നിന്ന് സൈനികരെ പിൻവലിക്കാൻ പീപ്പിൾസ് ലിബറേഷൻ ആർമി മുന്നോട്ടുവച്ച വ്യവസ്ഥകൾ ഇന്ത്യ നിരസിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈന്യം പാഗോംഗ് തടാകത്തിന്റെ ഫിംഗർ മൂന്ന് വരെയും ചൈനീസ് സൈന്യം ഫിംഗർ അഞ്ച് വരെയും മാത്രമേ പട്രോളിംഗ് നടത്താവൂ എന്നാണ് ചൈന ആവശ്യപ്പെടുന്നത്. ഫിംഗർ നാല് ഇരുപക്ഷത്തിന്റെയും സ്വാധീനത്തിലായിരിക്കില്ല എന്നും ചൈന മുന്നോട്ട് വയ്ക്കുന്ന ഉപാധിയിൽ പറയുന്നു.

എന്നാൽ പാഗോംഗ് തടാകത്തിന് വടക്ക് ഫിംഗർ എട്ട് വരെയാണ് ഇന്ത്യ നിയന്ത്രണ രേഖയായി കണക്കാക്കുന്നത്. പിഎൽഎയുടെ വ്യവസ്ഥ ഫിംഗർ നാലിനെ അധിനിവേശ അക്സായിചിന്നിന്റെ ഭാഗമാക്കാനാണ് എന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പിന്മാറ്റ പ്രക്രിയയുടെ ഭാഗമായി ഇന്ത്യൻ സൈന്യം പാംഗോംഗ് തടാകത്തിന്റെ തെക്കേ കരയിലുള്ള റെസാങ് ലാ-റെച്ചിൻ ലാ റിഡ്ജ്-ലൈൻ ഉപേക്ഷിക്കണമെന്നും ചുഷുൽ മലനിരകളിൽ ഇന്ത്യ എത്തിച്ച ആയുധങ്ങൾ ആദ്യം പിൻവലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും ഇന്ത്യ തള്ളിയിട്ടുണ്ട്. നിയന്ത്രണരേഖയ്ക്കടുത്തുള്ള മലനിരകളിലേക്ക് കയറിയ ഇന്ത്യൻ സേന വലിയ തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇവിടെ എത്തിച്ചിരുന്നു. ആദ്യം ഈ ആയുധങ്ങൾ പിൻവലിക്കുക എന്ന ചൈനീസ് നിർദ്ദേശം തള്ളിയാണ് സമ്പൂർണ്ണ പിൻമാറ്റം എന്ന ആവശ്യം ഇന്ത്യ മുന്നോട്ടു വച്ചത്.

ആയുധങ്ങൾ പിൻവലിച്ച ശേഷം അതിർത്തിയിലേക്ക് ഇന്ത്യയെക്കാൾ വേഗത്തിൽ തിരിച്ച് എത്തിക്കാനുള്ള സംവിധാനം രഹസ്യമായി ചൈന ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ഇന്ത്യൻ സൈന്യം ആരോപിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-മത് കേന്ദ്ര കമ്മിറ്റിയോഗവും നവംബർ മൂന്നിലെ യുഎസ് തെരഞ്ഞെടുപ്പിനും ശേഷം ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ അടുത്ത ഘട്ട ഉന്നത തല ചർച്ചകൾ നടക്കുമെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മെയ് മുതൽ അതിർത്തിയിൽ തുടരുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ഇരു വിഭാഗത്തെയും സൈന്യത്തെ അതാത് ബാരക്കുകളിലേക്ക് പിൻവലിക്കുന്നതിനും വേണ്ടി വിപുലമായ ചർച്ചകൾ തുടരാൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry; India reject­ed Chi­na’s terms

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.