25 April 2024, Thursday

രാജ്യത്ത് 3,451 പേർക്ക് കോവിഡ്; 40 മരണം

Janayugom Webdesk
ന്യൂഡല്‍ഹി
May 8, 2022 8:54 am

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,451 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,25,57,495 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 20, 635 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതിൽ 35 മരണങ്ങളും കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,064 ആയി ഉയര്‍ന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.78 ശതമാനമാണ്. എന്നാല്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.79 ശതമാനമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.

Eng­lish summary;India Reports 3,451 New Covid Cas­es, 40 Deaths

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.