Web Desk

ന്യൂഡല്‍ഹി

June 23, 2020, 5:50 pm

ചാര്‍ട്ടേഡ് വിമാനങ്ങള്‍: മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് ഇന്ത്യ

Janayugom Online

മോശവും വിവേചനപരവുമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ പരിമിതപ്പെടുത്തിയ അമേരിക്കന്‍ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം. മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശമാണ് അമേരിക്ക മുന്നോട്ട് വച്ചിട്ടുള്ളത്. അമേരിക്കയടക്കം എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യാക്കാരെ തിരികെ എത്തിക്കാന്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്നതിന് ഉഭയകക്ഷി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി.

വന്ദേഭാരത് ദൗത്യത്തിലൂടെ നിരവധി രാജ്യങ്ങളില്‍ നിന്ന് ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്നുണ്ട്. ഇന്ത്യ‑അമേരിക്ക, ഇന്ത്യ‑ഫ്രാന്‍സ്, ഇന്ത്യ‑ജര്‍മ്മനി, ഇന്ത്യ‑യുകെ തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി നടപടികള്‍ കൈക്കൊള്ളാനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുകയാണ്. തീരുമാനം ഉടന്‍ ഉണ്ടാകും.

എയര്‍ ഇന്ത്യയ്ക്ക് പകരം അവരുടെ രാജ്യങ്ങളുടെ വിമാനങ്ങള്‍ തന്നെ ഈ ദൗത്യത്തില്‍ പങ്കാളികളാകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും പരിഗണിക്കും. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സംഘവുമായി ജൂണ്‍ പതിനഞ്ചിന് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
എയര്‍ ഇന്ത്യ സര്‍വീസ് നടത്തും മുമ്പ് തന്നെ ഇക്കാര്യം തങ്ങളെ അറിയിക്കണമെന്നും സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടിയാണ് ഇതെന്നും അമേരിക്ക പറഞ്ഞു.
eng­lish sum­ma­ry: India Responds To US Alleg­ing “Unfair Prac­tices” In Repa­tri­a­tion Flights
you may also like this video: