November 30, 2023 Thursday

Related news

November 30, 2023
November 29, 2023
November 28, 2023
November 24, 2023
November 24, 2023
November 23, 2023
November 23, 2023
November 23, 2023
November 23, 2023
November 22, 2023

വാക്സീന്‍ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 20, 2021 9:29 pm

അടുത്ത മാസം മുതല്‍ കോവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി വരുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
സ്വന്തം പൗരന്മാരുടെ വാക്‌സിനേഷനാണ് പ്രഥമ പരിഗണന നല്‍കുക.

അടുത്ത മാസം 30 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കും. മൂന്ന് മാസത്തിനുള്ളില്‍ 100 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കും. രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ ഡോസുകള്‍ കുത്തിവച്ചതോടെ ആകെ വാക്‌സിനേഷന്‍ 81 കോടി പിന്നിട്ടെന്നും മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

രാജ്യത്ത് രണ്ടാംതരംഗത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ വാക്‌സിന്‍ കയറ്റുമതി നിര്‍ത്തലാക്കിയത്. ഡിസംബര്‍ മാസത്തോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ നീക്കം. നേരത്തെ വിവിധ രാജ്യങ്ങളിലേക്കായി 6.6 കോടിയോളം ഡോസ് കോവിഡ് വാക്‌സിനാണ് കയറ്റുമതി ചെയ്തത്.

ENGLISH SUMMARY:India resumes vac­cine exports
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.