അതിർത്തിയിലെ ചൈനീസ്‌ പ്രകോപനം, 3 ഇന്ത്യൻ സൈനികർക്ക്‌ വീരമൃത്യു, തിരിച്ചടിയിൽ ചൈനീസ്‌ സൈനികരും കൊല്ലപ്പെട്ടതായി സൂചന

Web Desk
Posted on June 16, 2020, 2:37 pm

ചൈനീസ് ആക്രമണത്തിനെതിരെ തിരിച്ചടിച്ച് ഇന്ത്യ. ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി വിവരം. നാല് പേര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏറെ ദിവസം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ അതിർത്തിയിൽ ചൈനീസ് വെടിവെപ്പ്.

രണ്ട് ഇന്ത്യൻ ജവാൻമാർക്കും ഒരു കേണലിനും വീരമൃത്യു. കിഴക്കൻ ലഡാക്കിലെ ഗാൻവൻ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്. യഥാർഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപിടയുണ്ടായതെന്ന് സൈന്യം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചൈനീസ് അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. പലപ്പോഴും നിയന്ത്രണ രേഖ മറികടന്ന് ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ ഭൂമിയിൽ പ്രവേശിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളും സൈനിക ശേഷി അതർത്തിയിൽ വർധപ്പിച്ചിരുന്നു.

അടുത്തിടെ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ അവരുടെ പുതിയ ഭൂരേഖ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നിലും ചൈനയാണെന്ന് വാർത്തകളുണ്ടായിരുന്നു.

you may also like this video;