നിനക്ക് അഭിനന്ദന്‍ ഉപയോഗിച്ച ചായക്കപ്പേ കിട്ടൂ, ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യക്കാണ്, മറുപടി പരസ്യവുമായി ഇന്ത്യന്‍ ആരാധകര്‍

Web Desk
Posted on June 16, 2019, 11:41 am

ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച പാക് പരസ്യത്തിന് മറുപടിയുമായി ഇന്ത്യയുടെ മോക്കാ മോക്കാ പരസ്യം. അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ച് പാക്കിസ്താനിലിറക്കിയ ക്രിക്കറ്റ് പരസ്യത്തിന് പിതൃദിനത്തില്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായി ഇന്ത്യ നല്‍കുന്നത്.  ഫാദേഴ്‌സ് ഡേയില്‍ നടക്കുന്ന ഇന്ത്യാപാക് മല്‍സരം ഫാദര്‍ അതായത് ഇന്ത്യക്ക് അനുകൂലമായിരിക്കുമെന്നാണ് പരസ്യം നല്‍കുന്ന സന്ദേശം.
ഇന്ത്യന്‍ നീലക്കുപ്പായം ധരിച്ച് ബാര്‍ബര്‍ഷോപ്പില്‍ ക്രിക്കറ്റ് കളികാണുന്ന അച്ഛന്‍. കടന്നുവരുന്ന പാക് കുപ്പായക്കാരനായ മകന്‍ അയാള്‍ പിണങ്ങി വീടുവിട്ടുപോയവനാണെന്ന് സൂചനയുണ്ട്. മകന്‍ അച്ഛന് ഒരു സമ്മാനപ്പൊതി നല്‍കുന്നു. തുറക്കുമ്പോള്‍ അത് പരിഹസിക്കാനാണ് എന്ന് മനസിലാകുന്നു. തോല്‍ക്കുമ്പോമുഖം മറയ്ക്കാനുള്ള തൂവാലയാണതെന്ന് മകന്‍ വിവരിക്കുന്നു. മകനെ ഷേവ് ചെയ്യുന്ന ബാര്‍ബര്‍ അയാള്‍ക്ക് വച്ചുനല്‍ കുന്നത് പക്ഷേ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശയാണ്. അത് കണ്ട് ഞെട്ടിയ മകനോട് ബാര്‍ബര്‍ പറയുന്നത് അത് ഇന്ത്യയിലെ ഹീറോയുടെ ഫാഷന്‍മീശയാണെന്നാണ്. നിനക്ക് അഭിനന്ദന്‍ ഉപയോഗിച്ച ചായക്കപ്പേ കി്ട്ടൂ ക്രിക്കറ്റ് കപ്പ് ഇന്ത്യക്കാണെന്ന് പിതാവ് തിരിച്ചടിക്കുന്നു.
പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയലില്‍ വൈറലാണ്.