9 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 9, 2024
September 10, 2024
September 10, 2024
August 15, 2024

പലസ്തീനിലേക്ക് 30 ടൺ മെഡിക്കൽ സാധനങ്ങൾ അയച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2024 3:34 pm

സംഘര്‍ഷഭരിതമായ പലസ്തീനില്‍ മെഡിക്കല്‍ സഹായം എത്തിച്ച് ഇന്ത്യ. കാൻസര്‍ മരുന്നുകളും മെഡിക്കല്‍ സംവിധാനങ്ങളുമടങ്ങുന്ന 30 ടണ്‍ സാധനങ്ങളാണ് ഇന്ത്യ പലസ്തീനില്‍ എത്തിച്ചത്. ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി (UNRWA) വഴി മരുന്നുകള്‍ അയക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിത്ർ ജയ്‌സ്വാൾ എക്‌സിൽ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച, 30 ടൺ മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള സഹായം ഇന്ത്യ എത്തിച്ചിരുന്നു. 

അതിനിടെ, പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) നിരോധിക്കുന്ന നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.