ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി-20 ക്രിക്കറ്റ ്പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. രാത്രി ഏഴിന് വിശാഖപട്ടണം ഡോ. വൈ.എസ്.ആര്‍. സ്‌റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ രണ്ട് വിജയവുമായി ദക്ഷിണാഫ്രിക്ക മുന്നിലാണ്. കഴിഞ്ഞ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സ് ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍മറികടക്കുകയായിരുന്നു.
പത്ത് ബോളും നാല് വിക്കറ്റും ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യ മത്സരത്തിലെന്ന പോലെ രണ്ടാം ടി20‑യിലും ദക്ഷിണാഫ്രിക്കന്‍ മധ്യനിര ഇന്ത്യന്‍ ബൗളര്‍മാരുടെമേല്‍ ആധിപത്യമുറപ്പിച്ചു. ആദ്യ മത്സരത്തില്‍ വാന്‍ ഡേര്‍ ഡസ്സനും മില്ലറുമായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ ഹെന്റിച്ച ക്ലാസ്സെന്‍(81) ആണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തിലും ജയിച്ചതോടെ ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളുടെ പരമ്പര 2–0ന് മുന്നിലായി.
English summary; India-South Africa Twenty20; The third match is today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.