Web Desk

ന്യൂഡൽഹി:

October 23, 2020, 2:06 pm

സൊമാലിയയിൽ ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഇന്ത്യ ശക്തമാക്കി: എസ് ജയ‌ശങ്കർ

Janayugom Online

സൊമാലിയയിൽ ബന്ദികളാക്കപ്പെട്ടിരിക്കുന്ന 33 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഇന്ത്യ ശക്തമാക്കിയതായി വിദേശകാര്യ മന്ത്രി എസ് ജയ‌ശങ്കർ. കുടിങ്ങിക്കിടക്കുന്നവരുടെ മോചനത്തായി രാജ്യം ശ്രമിക്കുന്നുണ്ടെന്നും നെയ്‌റോബിയിലെ ഹൈക്കമ്മീഷൻ സോമാലിയൻ അധികൃതരുമായി പ്രതിസന്ധി സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ സോമാലിയ എംബസിയുമായി സർക്കാർ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാക്കിയതായും ജയ‌ശങ്കർ ട്വീറ്റിൽ പറഞ്ഞു.

എട്ട് മാസമായി സൊമാലിയയിലെ ഒരു കമ്പനി ഉത്തർപ്രദേശിൽ നിന്നുള്ള 25 പേരെ ഉൾപ്പെടെ മുപ്പത്തിമൂന്ന് ഇന്ത്യൻ തൊഴിലാളികളെ ബന്ദികളാക്കിയിരിക്കുകയാണ്. 10 മാസം മുമ്പാണ് ഇവർ കമ്പനിയിൽ ജോലിക്കെത്തിയത്. ആദ്യ രണ്ട് മാസങ്ങളിൽ കമ്പനി തൊഴിലാളികളോട് നന്നായി പെരുമാറിയെന്നും എന്നാൽ കഴിഞ്ഞ എട്ട് മാസമായി തൊഴിലാളെ ശമ്പളം നൽകാതെ ബന്ദികളാക്കിയിരിക്കുകാണെന്നാണ് വിവരം.

ENGLISH SUMMARY: India stepped up efforts to repa­tri­ate Indi­ans held in Soma­lia: S Jayashankar
YOU MAY ALSO LIKE THIS VIDEO