ആദ്യ ടെസ്റ്റില്‍ ഇന്ത്യൻ ബോളിങ് ആക്രമണത്തിന് മുന്നില്‍ തകർന്ന് തരിപ്പണമായി ഓസ്ട്രേലിയന്‍ മുന്‍നിര. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ 244 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ രണ്ടാംദിനം അവസാനം വിവരം ലഭിക്കുമ്പോൾ 50 ഓവറില്‍ 5 വിക്കറ്റിന് 97 റണ്‍സെന്ന നിലയിലാണ്. ഇന്ത്യൻ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഓസീസ് ഓപ്പണര്‍മാരെ പവലിയനിലേക്ക് മടക്കിയപ്പോൾ പിന്നീടുള്ള മൂന്ന് പേരെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കൂടാരം കയറ്റി. മാര്‍നസ് ലബുഷെയ്ന്(47*),നായകൻ പെയിൻ (13*) എന്നിവരാണ് ക്രീസില്‍.
ഇന്ത്യക്കായി പേസ് ആക്രമണത്തിന് തുടക്കമിട്ടത് ഉമേഷ് യാദവ് ആണ്. പിന്നാലെ ഷമിയുടെയും ബുമ്രയുടെയും പന്തുകൾ കൂടി അഡ്ലെയ്ഡിൽ തലങ്ങും വിലങ്ങും മൂളി പറന്നതോടെ ഓപ്പണർമാരായ മാത്യു വെയ്ഡും ബേണ്‍സും ശരിക്കും വലഞ്ഞു.
അഞ്ചാം ഓവറിലാണ് ഓസീസ് ആദ്യമായി ഒരു റൺ എടുത്തത്. എന്നാല്‍ ഈ ചെറുത്തുനിൽപ്പ് അധികനേരം നീണ്ടുനിന്നില്ല 5-ാം ഓവറിലെ ആദ്യ പന്തില്‍ ബുമ്ര വെയ്ഡിനെ മടക്കി. 51 പന്ത് നേരിട്ട് എട്ട് റണ്‍സെടുത്ത വെയ്ഡ് എല്‍ബി. 17-ാം ഓവറിലെ അവസാന പന്തില്‍ ബുമ്ര വീണ്ടും കൊടുങ്കാറ്റായി . 41 പന്തില്‍ എട്ട് റണ്‍സുമായി ബേണ്‍സും എല്‍ബിയില്‍ പുറത്ത്.
പേസർമാർക്ക് പിന്നാലെയെത്തിയ രവിചന്ദ്രൻ അശ്വിൻ ഓസീസ് മുൻനിരയുടെ പതനം പൂർത്തിയാക്കി. 3 വിക്കറ്റുകളാണ് ഇന്ത്യൻ സ്പിന്നർ വീഴ്ത്തിയത്.21 ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയാണ് അശ്വിൻ ഓസ്ട്രേലിയയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയത്.
8 ഓവറിൽ 5 മെയ്ഡന്‍ ഉൾപ്പെടെ 8 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര 2 വിക്കറ്റുകൾ വീഴ്ത്തിയത്.
നേരത്തെ രണ്ടാംദിനം തുടക്കത്തിലെ ഇന്ത്യയെ പുറത്താക്കി ഓസ്ട്രേലിയ മേല്‍ക്കൈ നേടിയിരുന്നു. ആദ്യദിനത്തെ സ്കോറിനോട് 11 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് ചേര്‍ക്കാന്‍ കഴിഞ്ഞത്.
English Summary : India storm the pink ball
You May Also Like This Video