Web Desk

ശ്രീനഗർ

April 12, 2021, 12:47 pm

അതിർത്തി മേഖലകളിൽ ഇന്ത്യ സേനാ സന്നാഹം ശക്തമാക്കുന്നു

Janayugom Online

അതിർത്തി മേഖലകളിൽ ഇന്ത്യ സേനാ സന്നാഹം ശക്തമാക്കുന്നു. അതിർത്തിയിൽ 10,000 സേനാംഗങ്ങളെ കൂടി ഉൾപ്പെടുത്താനാണ് കരസേനയുടെ തീരുമാനം. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഡെപ്സങ് താഴ്‍വരയിൽനിന്നു ചൈനീസ് സേന പിൻമാറാൻ തയാറാകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. 

ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡി (ഡിബിഒ) ഉൾപ്പെടുന്ന മേഖലയായതിനാൽ ഡെപ്സങ്ങിൽ നിന്ന് എളുപ്പം പിൻമാറാൻ ചൈന തയാറായേക്കില്ലെന്നാണു സൂചന. അതിർത്തിയിൽ പലയിടത്തും കടന്നുകയറ്റത്തിനും ചൈന ശ്രമിക്കുന്നുണ്ട്. 

ഡെപ്സങ്ങിനു പുറമേ ഹോട്ട് സ്പ്രി‌ങ്സ്, ഗോഗ്ര എന്നിവിടങ്ങളിലും സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസം അതിർത്തിയിൽ നടന്ന പതിനൊന്നാം വട്ട സേനാതല ചർച്ചയിലും ഡെപ്സങ്ങിൽ നിന്നുള്ള പിൻമാറ്റം സംബന്ധിച്ച് ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല.

ENGLISH SUMMARY:India strength­ens mil­i­tary pres­ence in bor­der areas
You may also like this video