ഇന്ത്യ കരുതിയിരിക്കുക; തീവ്രവാദികള്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് പാകിസ്ഥാന്‍

Web Desk
Posted on June 16, 2019, 10:02 am

ശ്രീനഗര്‍: തീവ്രവാദികള്‍ കശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചു. ഭീകരാക്രമണത്തിനായി സ്‌ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്ന ഇന്റലിജന്‍സ് വിവരം പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് കൈമാറി. അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി. അവന്തിപോറയ്ക്ക് സമീപം ആക്രമണം നടത്താന്‍ പ്ദ്ധതിയിടുന്നതായും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയ്ക്കും പാകിസ്ഥാന്‍ ഈ വിവരം പങ്കുവെച്ചിട്ടുണ്ട്.
അല്‍ഖ്വയിദയുമായി ബന്ധമുള്ള ഒരു ഭീകരനായ സക്കീര്‍ മൂസയെ ദിവസങ്ങള്‍ക്ക് മുമ്പ് കാശ്മീരിലെ ത്രാലില്‍വെച്ച് ഇന്ത്യന്‍ സുരക്ഷാ സൈന്യംകൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് അല്‍ഖ്വയിദ പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നും മുന്നറിയിപ്പില്‍ പറയുന്നു.