ഫലപ്രാപ്തി കൂട്ടുമെന്ന വസ്തുത കണക്കിലെടുത്ത് ഓക്സ്ഫെഡ്— ആസ്ട്രേ സെനിക്ക കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധസമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
രണ്ട് ഡോസുകള്‍ക്കിടയിലെ കാലാവധി ദീര്‍ഘിപ്പിക്കുന്നത് വാക്സിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍ . അതെ സമയം നേരത്തെ കോവിഷീല്‍ഡ് വാക്സിന്റെ ഇരു ഡോസുകള്‍ക്കിടയിലെ ഇടവേള നാലാഴ്ചയില്‍ നിന്ന് ആറാഴ്ചയായി വര്‍ധിപ്പിച്ചിരുന്നു.
ഇടവേള വര്‍ധിപ്പിക്കുന്നത് വഴി രാജ്യത്തെ വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദം ഒരു പരിധി വരെ കുറക്കാനാകുമെന്നാണ് പ്രതീക്ഷ. ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠനത്തില്‍ 12 ആഴ്ചത്തെ ഇടവേളയില്‍ കോവിഷീല്‍ഡ് വാക്സിന് നല്‍കുന്നത് 81.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. വാക്സിന് നല്‍കുന്നതിലെ ഇടവേള ആറാഴ്ചയില്‍ താഴെയാണെങ്കില്‍ ഫലപ്രാപ്തി 55.1 ശതമാനമായി കുറയുമെന്നും ഏജന്‍സി കണ്ടെത്തിയിരുന്നു.
യു.കെ വാക്സിന്റെ രണ്ട് ഡോസ് 12 ആഴ്ചത്തെ ഇടവേളയിലാണ് നല്‍കുന്നത്. അതെ സമയം കാനഡയില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള 16 ആഴ്ചയാണ്. ഇന്ത്യയിലും ഇത്തരത്തില്‍ വാക്സിന് ഡോസുകളുടെ ഇടവേള വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന് നല്കാന് അത് സഹായിക്കുമെന്നാണ് കണക്കു കൂട്ടല്‍ .
English Summary : India to increase covishield vaccine dose interval
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.