വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിന് ഇന്നിറങ്ങും. സമ്മര്‍ദ്ദമില്ലാതെയിറങ്ങുന്ന ഇന്ത്യ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും ഇറങ്ങുന്നത്. അതേസമയം സ്വന്തം നാട്ടില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റുനില്‍ക്കുന്ന വെസ്റ്റിന്‍ഡീസ് അവസാന മത്സരത്തിലെങ്കിലും വിജയിച്ച് വന്‍ നാണക്കേടൊഴിവാക്കാനാകും ശ്രമിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് ശക്തമായ വെല്ലിവിളി ഉയര്‍ത്താന്‍ വിന്‍ഡീസിന് കഴിഞ്ഞിരുന്നു. രണ്ട് മത്സരത്തിലും കഷ്ടിച്ച് ജയിച്ച ഇന്ത്യ ആദ്യ മത്സരത്തില്‍ മൂന്ന് റണ്‍സിനും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനുമാണ് ജയിച്ചത്.
വിന്‍ഡീസ് നിരയില്‍ ഷായ് ഹോപ്പ് (115) സെഞ്ചുറിയുമായി കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും അര്‍ധസെഞ്ചുറിയുമായി തിളങ്ങി ഫോമിലേക്കെത്തിയത് വിന്‍ഡീസിന് വിജയ പ്രതീക്ഷ നല്കുന്നു. പരമ്പര സ്വന്തമാക്കിയതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇഷാന്‍ കിഷനോ റുതുരാജ് ഗെയ്‌ക്‌വാദിനോ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പൊതുവേ ബാറ്റിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് പോര്‍ട്ട് ഓഫ് സ്പെയിനിലേത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇരുടീമും 300ന് മുകളില്‍ സ്കോര്‍ ചെയ്തു. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തിലും ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300ന് മുകളില്‍ സ്കോര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.
English Summary:India to sweep the series
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.