ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

Web Desk

ന്യൂഡൽഹി

Posted on July 31, 2020, 2:51 pm

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അടുത്ത മാസം 15 വരെയുളള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലേക്കുളള ടിക്കറ്റ് ബുക്കിങാണ് ആരംഭിച്ചിരിക്കുന്നത്.

വിമാനയാത്രയുടെ ആദ്യഘട്ടം ഈ മാസം 26 ന് അവസാനിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലെയും വ്യോമയാനമന്ത്രാലയങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍വീസ് തുടരാൻ തീരുമാനിച്ചത്. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂര്‍ മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൊണ്ട് ഹാജരാകണം.

ENGLISH SUMMARY: india to uae flight ser­vice restarts soon

YOU MAY ALSO LIKE THIS VIDEO