26 March 2024, Tuesday

Related news

March 14, 2024
March 8, 2024
March 2, 2024
January 17, 2024
December 30, 2023
December 23, 2023
September 25, 2023
September 12, 2023
July 8, 2023
July 4, 2023

ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയാല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗത്വത്തിനുള്ള സാധ്യത വര്‍ധിക്കും

Janayugom Webdesk
July 12, 2022 9:56 pm

അടുത്ത വര്‍ഷത്തോടെ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയാല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിര അംഗത്വത്തിനുള്ള സാധ്യത വര്‍ധിക്കുമെന്ന് നിരീക്ഷണം. യുഎന്‍ ജനസംഖ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരത്തിലൊരു വിശകലനം നടത്തിയത്.
ഏറെ നാളുകളായി ഇന്ത്യ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരം അംഗത്വം ആവശ്യപ്പെടുകയാണ്. അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ ജനസംഖ്യ ചൈനയെ മറികടക്കുമെന്ന് കഴിഞ്ഞ ദിവസം യുഎന്‍ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിലവില്‍ ഇന്ത്യന്‍ ജനസംഖ്യ 1.412 ബില്യണ്‍ ആണെന്നും ചൈനയിലേത് 1.426 ബില്യണ്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ ജനസംഖ്യയില്‍ ഒന്നാമതെത്തുന്നതോടെ ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് യുഎന്നിലെ സാമ്പത്തിക, സാമൂഹിക ക്ഷേമത്തിന് കീഴില്‍ വരുന്ന ജനസംഖ്യാ വിഭാഗത്തിന്റെ തലവന്‍ ജോണ്‍ വില്‍മോത് പറഞ്ഞു. 

ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിനെ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ചോദ്യത്തിലാണ് വില്‍മോതിന്റെ പ്രതികരണം. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളോടും ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയില്‍ അംഗത്വത്തിനായി ഇന്ത്യക്ക് വാദിക്കാന്‍ കഴിയും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:India tops the list in terms of pop­u­la­tion, chances of UN Secu­ri­ty Coun­cil mem­ber­ship will increase
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.