October 1, 2022 Saturday

Related news

October 1, 2022
October 1, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022

ഇന്ത്യയെ അമേരിക്കയ്ക്ക് കീഴിലാക്കുന്നു: ഡി രാജ

Janayugom Webdesk
ന്യൂഡൽഹി
May 17, 2020 9:33 pm

കൊറോണ പാക്കേജിന്റെ മറവിൽ രാജ്യത്തെ പൊതുആസ്തികളെ വിറ്റഴിക്കുന്ന പ്രഖ്യാപനങ്ങളാണ് മോഡി സർക്കാർ നടത്തിയതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. രാജ്യത്തെ പ്രകൃതി വിഭവങ്ങൾ, ആസ്തികൾ എന്നിവയെല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റഴിക്കുന്നു. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തിന്റെ തോത് 74 ശതമാനമായി വർധിപ്പിക്കുന്നതിലൂടെ ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയിരിക്കുകയാണ്.
തന്ത്രപ്രധാന മേഖലകളായ ബഹിരാകാശം, ആണവോർജ്ജം, കൽക്കരി, ധാതുക്കൾ തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിലൂടെ രാജ്യത്തിന്റെ പരമാധികാരം കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കുന്നു. അപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പോലും സർക്കാർ ഇല്ലാതാക്കുന്നു. പാർലമെന്റിനെയും മറികടന്നാണ് ഇത്തരം പ്രധാനപ്പെട്ട കാര്യങ്ങൾ മോഡി സർക്കാർ തീരുമാനിച്ചത്.

കൊറോണ മഹാമാരി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയിൽ നവ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, കോർപ്പറേറ്റ്‌ വൽക്കരണം തുടങ്ങിയ കാര്യങ്ങളാണ് നടപ്പാക്കിയത്. രാജ്യ താൽപ്പര്യങ്ങളെ വിറ്റഴിക്കുന്നതല്ല സ്വയം പര്യാപ്തതയെന്ന് രാജ്യത്തെ വിവേകമുള്ള ജനങ്ങൾക്ക് ബോധ്യമുണ്ട്. കൊറോണ പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് പകരം വായ്പയെടുക്കാനാണ് ആവശ്യപ്പെടുന്നത്. ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയാണിത്. ഇതാണ് മോഡി സർക്കാരിന്റെ യഥാർത്ഥ സഹവർത്തിത്വ ഫെഡറിലിസത്തിന്റെ യഥാർത്ഥ മുഖം.

പാക്കേജ് പ്രഖ്യാപിച്ചെങ്കിലും രാജ്യത്തെ കുടിയേറ്റ തൊഴിലാളികൾ, ദിവസ വേതനക്കാർ, പാവപ്പെട്ട ജനങ്ങൾ എന്നിവർ ഇപ്പോഴും പട്ടിണിയിലും പരിവട്ടത്തിലുമാണ്. മോഡി സർക്കാരിന്റെ ദേശവിരുദ്ധ നടപടികളിൽ ദേശീയ തലത്തിൽ നാളെ പ്രതിഷേധ ദിനം ആചരിക്കാൻ സിപിഐ അഹ്വാനം ചെയ്തിട്ടുണ്ടെന്നും ജനറൽ സെക്രട്ടറി ഡി രാജ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish summary:converting india under us: D raja

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.