Thursday
21 Mar 2019

അമേരിക്കയുടെആണവോര്‍ജ്ജ പ്ലാന്റുകള്‍ ഇന്ത്യയില്‍ നിർമ്മിക്കും

By: Web Desk | Thursday 14 March 2019 12:29 PM IST


വാഷിഗ്ടണ്‍: അമേരിക്കയുടെ 6 ആണവോര്‍ജ്ജ പ്ലാന്റുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ ഊര്‍ജ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യ- അമേരിക്ക അടിസ്ഥാന സുരക്ഷ യോഗത്തില്‍ 9ാം റൗണ്ടിന്റെ സമാപന ചടങ്ങിലാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് വിദേശകാര്യ സെക്ടട്ടറി ആന്‍ഡ്രിയ തോംസണും ഇതു സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തു വിട്ടത്.

ആണവ നിലയങ്ങൾ സ്ഥാപിക്കുന്നതോടെ രാജ്യത്തിനാവശ്യമായ ഇന്ധന ലഭ്യത ഉറപ്പു വരുത്താൻ കഴിയും. ഒരു പതിറ്റാണ്ടായി ഇരുരാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ നിരവധി ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ ഇപ്പോൾ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര നയങ്ങളിലെ പ്രശ്നങ്ങളായിരുന്നു ഇതുവരെ ഇക്കാര്യത്തിൽ തടസമായിരുന്നത്.

2016ലും റിയാക്ടറുകൾ നിർമ്മിക്കാൻ കരാറായിരുന്നെങ്കിലും പദ്ധതികൾക്ക് ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.