October 3, 2022 Monday

Related news

October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022

പ്രതിരോധ മേഖലയിലെ സഹകരണം; ഇന്ത്യ‑യുഎസ് പ്രതിനിധികൾ വെർച്ച്വൽ കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡൽഹി
September 16, 2020 4:16 pm

ഇന്ത്യ‑യുഎസ് പ്രതിരോധ സാങ്കേതികവിദ്യ വ്യാപാര മുന്നേറ്റ (ഡിറ്റിഡിഐ) തല യോഗത്തിന്റെ പത്താം പതിപ്പ് ഇന്നലെ നടന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയ പ്രതിനിധിയായി, പ്രതിരോധ ഉൽപ്പാദക സെക്രട്ടറി ശ്രീ രാജ് കുമാറും, അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രതിനിധിയായി, അക്ക്വിസിഷൻ& സസ്‌റ്റൈന്മെന്റ് വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീമതി എലൻ എം ലോർഡും വെർച്ച്വൽ യോഗത്തിന് ആദ്ധ്യക്ഷം വഹിച്ചു.

ഉഭയകക്ഷി തല പ്രതിരോധ വ്യാപാരബന്ധം, പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹകരിച്ചുള്ള ഉത്പാദനം-വികസനം എന്നിവയ്ക്ക് അവസരങ്ങൾ ഒരുക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നത് ലക്ഷ്യമിട്ടാണ് ഡിറ്റിഡിഐ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഇതിനു കീഴിൽ കര‑നാവിക‑വ്യോമ‑വിമാനവാഹി സാങ്കേതികവിദ്യകൾക്കായി നാല് സംയുക്ത കർമ്മസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.

കൂട്ടായ്മയുടെ വിജയത്തിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി, പ്രത്യേക പ്രസ്താവനയിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. ഡിറ്റിഡിഐ പദ്ധതികളുടെ കൃത്യമായ രൂപരേഖ തയ്യാറാക്കൽ, അവയുടെ പുരോഗതി എന്നിവ വഴി ഇരു രാഷ്ട്രങ്ങൾക്കും ഇടയിലെ പ്രതിരോധ സാങ്കേതികവിദ്യ സഹകരണം സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ കരുത്ത് പകരുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.

ഡിറ്റിഡിഐ യ്ക്ക് കീഴിലെ സഹകരണ പദ്ധതികൾകണ്ടെത്തുന്നതിനും,അവയുടെ വികസനത്തിനും പ്രത്യേക പ്രവർത്തന ചട്ടത്തിനും രൂപം നൽകിക്കഴിഞ്ഞു

Eng­lish summary:India- US vir­tu­al Meeting

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.