ഇന്ത്യന്‍ വന്‍മതിലായി പുജാര

Web Desk

അഡ്‌ലെയ്ഡ്

Posted on December 07, 2018, 8:26 am

ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ കരകയറി. ആദ്യ ദിനത്തില്‍ തുടക്കത്തില്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ താങ്ങി നിര്‍ത്തിയ പുജാരയുടെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെം ഭേദപ്പെട്ട നിലയിലെത്തിയത്.

ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ സെഞ്ചുറി മികവില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം 250/9 എന്ന നിലയില്‍ . മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ നിരാശപെടുത്തിയപ്പോള്‍ മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പവും വാലറ്റത്തിനൊപ്പവും ചേര്‍ന്ന് പുജാര നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ നാണകേടില്‍ നിന്നും രക്ഷിച്ചത് . 246 പന്തുകള്‍ നേരിട്ട പുജാര ഏഴ് ഫോറും രണ്ട് സിക്‌സുമടക്കം 123 റണ്‍സ് നേടി പുറത്തായി . 37 റണ്‍സ് നേടിയ രോഹിത് ശര്‍മ, 25 റണ്‍സ് നേടിയ അശ്വിന്‍, റിഷാബ് പന്ത് എന്നിവര്‍ മാത്രമേ പുജാരയ്ക്ക് പുറമെ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചുള്ളൂ .

ഒരു ഘട്ടത്തില്‍ 41 ന് നാല് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടര്‍ന്ന് രോഹിത് ശര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് 44 ഉം പന്തിനൊപ്പം ചേര്‍ന്ന് 41 ഉം അശ്വിനൊപ്പം ചേര്‍ന്ന് 62 റണ്‍സും ഷാമിയ്‌ക്കൊപ്പം ചേര്‍ന്ന് 40 റണ്‍സും പുജാര കൂട്ടിച്ചേര്‍ത്തു . പുജാരയുടെ ഓസ്‌ട്രേലിയയിലെ ആദ്യ സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ 16-ാം സെഞ്ച്വറിയും കൂടിയാണിത് .

ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

5000 റണ്‍സിന്റെ റെക്കോര്‍ഡ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയെ മറികടന്ന ചേതേശ്വര്‍ പൂജാരയ്ക്ക് 5000 റണ്‍സ്. മുന്‍നിര ബാറ്റസ്മാന്മാര്‍ ആരും അര്‍ദ്ധസെഞ്ച്വറിപോലും തികയ്ക്കാത്ത മത്സരത്തില്‍ 123 റണ്‍സടിച്ചാണ് പൂജാര മടങ്ങിയത്. അഡ്‌ലെയ്ഡിലെ തന്റെ സെഞ്ച്വറി മികച്ച 5 ഇന്നിങ്‌സുകളില്‍ ഒന്നാണെന്ന് താരം താരം പ്രതികരിക്കുകയും ചെയ്തു.

ടെസ്റ്റ് കരിയറില്‍ പൂജാര 5000 റണ്‍സ് തികയ്ക്കുമ്‌ബോള്‍ രാഹുല്‍ ദ്രാവിഡുമായി ഏറെ സാമ്യവുമുണ്ട്. 3000, 4000, 5000 റണ്‍സ് തികയ്ക്കാന്‍ ദ്രാവിഡിന് വേണ്ടിവന്ന അത്രയും ഇന്നിങ്‌സുകള്‍ തന്നെയാണ് പൂജാരയ്ക്കും വേണ്ടിവന്നത്. 67, 84, 108 ഇന്നിങ്‌സുകളില്‍ നിന്നായാണ് ദ്രാവിഡിന്റെയും പൂജാരയുടെയും നാഴികക്കല്ലുകള്‍.