യുഎൻസ്​ഥിരാംഗത്വം: ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക്​ വിയറ്റ്​നാമിന്റെ പിന്തുണ

Web Desk
Posted on March 04, 2018, 3:18 pm

ന്യൂഡല്‍ഹി: ഐക്യരാഷ്​ട്ര സഭയിലെ  സുരക്ഷാ സമിതിയില്‍ സ്​ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്​ വിയറ്റ്​നാമി​​ന്റെ  പിന്തുണ. ഇന്ത്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തുന്ന വിയറ്റ്​നാം പ്രസിഡന്‍റ്​ ട്രാന്‍ ഡായ്​ ഖ്വാങ്ങ്​ തീന്‍മൂര്‍ത്തി ഭവനില്‍ നടന്ന സമ്മേളനത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​.

ഏഷ്യ‑പസഫിക്​ മേഖലയില്‍ ഇന്ത്യയുടെ പ്രധാന പരിഗണന വിയറ്റ്​നാമിനാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക്​ പ്രസിഡന്‍റ്​ ഖ്വാങ്​ നന്ദി പറയുന്നു. വിയറ്റ്​നാമി​​ന്റെ  പ്രധാന പങ്കാളി ഇന്ത്യയാണെന്നും​ അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസ്​ മുന്‍ പ്രസിഡന്‍റ്​ ​േസാണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​, കോണ്‍ഗ്രസ്​ നേതാവ്​ ആനന്ദ്​ ശര്‍മ, ലോക്​സഭ സ്​പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായും വിയറ്റ്​നാം പ്രസിഡന്‍റ്​ കൂടിക്കാഴ്​ച നടത്തി. കഴിഞ്ഞ ദിവസം രാഷ്​ട്രപതി ഭവനില്‍ വച്ച്‌​ ​രാഷ്​ട്രപതി രാംനാഥ്​ കോവിന്ദുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു.