June 3, 2023 Saturday

Related news

June 3, 2023
June 3, 2023
June 3, 2023
June 3, 2023
June 3, 2023
June 2, 2023
June 1, 2023
June 1, 2023
May 31, 2023
May 30, 2023

പകരം വീട്ടാൻ ഇന്ത്യൻ ടീം ഇന്ന് രാജ്കോട്ടിൽ; രണ്ടുംകല്‍പിച്ച് കോലിപ്പട

Janayugom Webdesk
രാ‌ജ്‌കോട്ട്
January 17, 2020 11:24 am

വാംഖഡേയിൽ മുഖമടച്ചേറ്റ അടിക്ക് പകരം വീട്ടാൻ ടീം ഇന്ത്യ ഇന്ന് രാജ്കോട്ടിൽ ഇറങ്ങും. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുളള നിര്‍ണായക രണ്ടാം ഏകദിനമാണിന്ന്. ഈ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇന്ന് ഉച്ച തിരിഞ്ഞ് 1.30ന് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ മത്സരത്തിൽ നാലാം നമ്പറിലിറങ്ങി പരാജയപ്പെട്ട കോലി തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിൽ തന്നെ ഇറങ്ങും. ആദ്യ മത്സരത്തിനു ശേഷം കോലി അത് വ്യക്തമാക്കിയിരുനു. അങ്ങനെയെങ്കിൽ ലോകേഷ് രാഹുൽ നാലാം നമ്പറിലും ശ്രേയസ് അയ്യർ അഞ്ചാം നമ്പറിലും കളിക്കും.മുബൈയിലേതിനേക്കാളും ബാറ്റിംഗിനെ തുണയ്‌ക്കുന്ന പിച്ചാകും രണ്ടാമങ്കത്തിനുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish sum­ma­ry:  India vs Aus­tralia 2nd odi pre­view from rajkot

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.