August 18, 2022 Thursday

സെഞ്ചുറിയുമായി ശ്രേയസ് അയ്യര്‍: ന്യൂസിലാന്റിന് വിജയലക്ഷ്യം 348 റണ്‍സ്

Janayugom Webdesk
ഹാമില്‍ട്ടണ്‍
February 5, 2020 11:47 am

ഹാമില്‍ട്ടണില്‍ നടക്കുന്ന ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തു. ശ്രേയസ് അയ്യരുടെ സെഞ്ചുറിയുടേയും വിരാട് കോലിയുടേയും കെ.എല്‍ രാഹുലിന്റേയും അര്‍ധ സെഞ്ചുറികളുടേയും പിന്‍ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ശ്രേയസിന്റെ കന്നി ഏകദിന സെഞ്ചുറി കൂടിയാണിത്. നായകന്‍ വിരാട് കോലി 61 പന്തിലും ശ്രേയസ് അയ്യര്‍ 66 പന്തിലും അര്‍ധ സെഞ്ചുറി തികച്ചു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ 51ല്‍ നില്‍ക്കേ കോലി പുറത്തായി.

പരിക്കേറ്റ രോഹിത് ശര്‍മ്മക്കും ധവാനും പകരം അരങ്ങേറ്റക്കാരായ പൃഥ്വി ഷാ (21 പന്തില്‍ 20)യും മായങ്ക് അഗര്‍വാളു (31 പന്തില്‍ 32)മാണ് ഇന്ത്യക്കു വേണ്ടി ഓപണര്‍മാരായി ഇറങ്ങിയത്. ഒമ്പത് ഓവറിനുള്ളില്‍ ഓപണര്‍മാര്‍ക്ക് മടങ്ങേണ്ടിവന്നു. പിന്നീട് ശ്രേയസ് അയ്യരുമായി കൂട്ടുചേര്‍ന്ന് കോലി നിര്‍ണ്ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു.

ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയിറങ്ങുന്ന ന്യൂസിലന്‍ഡിനെ നയിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാഥമാണ്.

Eng­lish Sum­ma­ry: India vs New Zealand 1st ODI

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.