ന്യൂസിലാന്റിനെതിരായ അവസാന ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 17 പന്ത് ബാക്കി നിര്‍ത്തി ജയത്തിലെത്തുകയായിരുന്നു. അഞ്ച് വിക്കറ്റിനാണ് ന്യൂസിലാന്റിന്റെ ജയം. അവസാന മത്സരവും കൈവിട്ടതോടെ ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ പരാജയം എറ്റു വാങ്ങി.
അര്‍ധസെഞ്ചുറി നേടിയ ഹെന്റി നിക്കോള്‍സ് മാര്ട്ടിന് ഗപ്റ്റില്‍ കോളിന് ഡി ഗ്രാന്റ്ഹോം എന്നിവരുടെ പ്രകടനമാണ് കിവികളെ ജയത്തിലെത്തിച്ചത്.
ന്യൂസിലാന്റ് സ്കോര്‍ ബോര്‍ഡ്
നേരത്തെ കെ എല്‍ രാഹുലിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ ഭേതപ്പെട്ട സ്കോറിലെത്തിയത്. സെഞ്ച്വറി നേടിയ കെ എല്‍ രാഹുലും 62 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 113 പന്തില്‍ രാഹുല്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു. ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഒമ്പത് റണ്‍സ് നേടാന്‍ മാത്രമാണ് കഴിഞ്ഞത്.
ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ്…
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം. എട്ടു റണ്‍സ് സ്കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത മായങ്കിനെ ജാമിസണാണ് പുറത്താക്കിയത്. പിന്നാലെ 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വിരാട് കോലിയെ ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു. പിന്നീട് പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍, മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റണ്‍ ഔട്ടായി. പിന്നീടെത്തിയ രാഹുല്‍ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്കി. രാഹുല്‍ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും ഇന്ത്യന്‍ സ്കോര്‍ മുന്നോട്ട് നീക്കി.
ന്യൂസിലന്‍ഡിനായി ബെന്നെറ്റ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജാമിസണും നീഷാമും ഓരോ വിക്കറ്റു വീതമെടുത്തു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 9.2 ഓവറില്‍ 65 എന്ന നിലയിലാണ് ഇപ്പോള്‍. 43 റണ്‍സുമായി മാര്‍ടിന്‍ ഗുപ്റ്റിലും, 20 റണ്‍സുമായി ഹെന്‍ട്രി നിക്കോള്‍സുമാണ് കളത്തില്‍.
India vs New Zealand 3rd ODI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.