ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മൽസരത്തിൽ ന്യൂസിലാൻഡിന് 297 റൺസ് വിജയലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 296 റൺസെടുത്തു. സെഞ്ച്വറി നേടിയ കെ എൽ രാഹുലും 62 റൺസെടുത്ത ശ്രേയസ് അയ്യരുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 113 പന്തില്‍ രാഹുല്‍ ഒമ്പത് ഫോറിന്റേയും രണ്ട് സിക്സിന്റേയും സഹായത്തോടെ 112 റണ്‍സ് അടിച്ചെടുത്തു. ഏകദിനത്തില്‍ രാഹുലിന്റെ നാലാം സെഞ്ചുറിയാണിത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒമ്പത് റൺസ് നേടാൻ മാത്രമാണ് കഴിഞ്ഞത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. എട്ടു റണ്‍സ് സ്കോര്‍ബോര്‍ഡില്‍ എത്തിയപ്പോഴേക്കും മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മൂന്നു പന്തില്‍ ഒരു റണ്ണെടുത്ത മായങ്കിനെ ജാമിസണാണ് പുറത്താക്കിയത്. പിന്നാലെ 12 പന്തില്‍ ഒമ്പത് റണ്‍സെടുത്ത വിരാട് കോലിയെ ബെന്നെറ്റ്, ജാമിസണിന്റെ കൈയിലെത്തിച്ചു. പിന്നീട് പൃഥ്വി ഷായും ശ്രേയസ് അയ്യറും കൂടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ, മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കെ പൃഥ്വി ഷാ റൺ ഔട്ടായി. പിന്നീടെത്തിയ രാഹുൽ ശ്രേയസ് അയ്യർക്ക് മികച്ച പിന്തുണ നൽകി. രാഹുൽ പുറത്തായതോടെ ഒന്നിച്ച ശ്രേയസ് അയ്യരും മനീഷ് പാണ്ഡേയും ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കി.
ന്യൂസിലന്‍ഡിനായി ബെന്നെറ്റ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജാമിസണും നീഷാമും ഓരോ വിക്കറ്റു വീതമെടുത്തു. അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 9.2 ഓവറിൽ 65 എന്ന നിലയിലാണ് ഇപ്പോൾ. 43 റൺസുമായി മാർടിൻ ഗുപ്റ്റിലും, 20 റൺസുമായി ഹെൻട്രി നിക്കോൾസുമാണ് കളത്തിൽ.
English Summary; India vs New Zealand 3rd ODI
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.