June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

മൂന്നാം ടി20; കിവീസിന് വിജയലക്ഷ്യം 180 റൺസ്

By Janayugom Webdesk
January 29, 2020

ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ന്യൂസിലന്റിന് 180 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എടുക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ രോഹിത് ശർമ്മയും(65) വിരാട് കോലിയുമാണ്(38) ഇന്ത്യക്കുവേണ്ടി തിളങ്ങിയത്. ആദ്യ വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തു.

ആദ്യം ലോകേഷ് രാഹുലും(19 പന്തിൽ 27) വൈകാതെ ടോപ് സ്കോറർ രോഹിത് ശർമ്മയും(40 പന്തിൽ 65) പുറത്തായി. ഇതിനിടെ മൂന്നു സിക്സും ആറ് ഫോറും രോഹിത് ശർമ്മ പറത്തി. മൂന്നാമനായിറങ്ങിയ ശിവം ദുബെ(3) നിരാശപ്പെടുത്തി. 27 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ടു ഫോറുമടക്കം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ക്ക് നേടാനായത് 17 റണ്‍സ് മാത്രം. ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത മനീഷ് പാണ്ഡെയും അഞ്ചു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇരുവരും രണ്ടു സിക്‌സടക്കം 18 റണ്‍സ് സ്വന്തമാക്കി.

കിവീസിനായി ഹാമിഷ് ബെന്നെറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. അതേസമയം മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് 13.6 ഓവറിൽ 110 ന് 3 വിക്കറ്റ് നഷ്ടത്തിൽ കളി തുടരുകയാണ്. ഷാർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഒരോ വിക്കറ്റ് വീതം തേടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.