Web Desk

ഹാ​മി​ൽ​ട്ട​ൺ

January 29, 2020, 12:38 pm

ന്യൂസിലൻഡിനെതിരെയുളള മൂന്നാം ട്വന്റി20: ഇന്ത്യയ്ക്ക് ബാറ്റിംഗ്

Janayugom Online

മൂന്നാം ട്വന്റി ട്വന്റി മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. അ​ഞ്ച് മ​ത്സ​ര പ​രമ്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ഇ​ന്ത്യ ജ​യി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​ൽ മാറ്റങ്ങളില്ല.

അതേസമയം മൂന്നാമത്തെ ട്വന്റി20 മത്സരം ഇന്ന് നടക്കുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻമാരാണെങ്കിലും ന്യൂസിലൻഡ് മണ്ണിൽ ഇതുവരെ ഒരു ട്വന്റി20 പരമ്പര ഇന്ത്യ നേടിയിട്ടില്ല. ഈ ചീത്തപേര് ഒഴിവാക്കാനാകും ഇന്ത്യ ഇന്ന് ഹാമിൽട്ടണിൽ ഇറങ്ങുന്നത്. ഇന്നത്തെ മത്സരവും ജയിച്ചാൽ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3–0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയും. മറുഭാഗത്ത് ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെയാണ് കിവീസ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇറങ്ങുന്നത്.

രോഹിത്-രാഹുല്‍ സഖ്യം തന്നെയാണ് ഇന്ത്യക്കായി ഓപ്പണിംഗിന് ഇറങ്ങിയിരിക്കുന്നത്. രോഹിത് ശര്‍മ കഴി‌ഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും കെ എല്‍ രാഹുലിന്റെ ഫോം ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. വണ്‍ ഡൗണില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയും എത്തും. ആറാം നമ്പറില്‍ ശിവം ദുബെ ഇറങ്ങുമ്പോള്‍ ഏഴാമനായി രവീന്ദ്ര ജഡേജ എത്തും.

അതേസമയം ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കിലെ പിച്ച് നല്ല ബൗണ്‍സുള്ളതായതിനാല്‍ സ്‌ട്രോക്ക് പ്ലെയേഴ്‌സിന് തിളങ്ങാന്‍ കഴിയും. ന്യൂസിലാന്‍ഡിലെ മറ്റു ഗ്രൗണ്ടുകളെപ്പോലെ ഈ ഗ്രൗണ്ടും വലിപ്പം കുറഞ്ഞതാണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുക എളുപ്പമാവില്ല.