പരുക്കേറ്റ ശിഖര്‍ ധവാന് പകരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു യുവതാരം പൃഥ്വി ഷാ ഏകദിന ടീമിലുമിടം സ്ഥാനം പിടിച്ചു. . ജനുവരി 24നാണ് ആദ്യ മത്സരം. നിലവില്‍ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ നിന്നുമാണ് ശിഖര്‍ ധവാനെ ഒഴിവാക്കി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഫീള്‍ഡ് ചെയ്യുന്നതിനിടയില്‍ പരുക്കേറ്റ ശിഖര്‍ ധവാന് ബാറ്റിങ്ങിനെത്തിയിരുന്നില്ല. ഇപ്പോള്‍ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്.
തിങ്ക്ലാഴ്ച ഓക്ലന്‍ഡിലേക്ക് പറന്ന ഇന്ത്യന്‍ ടീമിനൊപ്പം ധവാനുണ്ടായിരുന്നില്ല. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള സഞ്ജു ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ചേരും. അഞ്ച് ടി20 മത്സരങ്ങളടങ്ങുന്ന പരമ്ബരയാണ് കിവികള്‍ക്കെതിരെ ഇന്ത്യ കളിക്കുന്നത്മടങ്ങി വരവില്‍ മൂന്ന് പരമ്ബരകള്‍ക്ക് ശേഷമാണ് സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പായിച്ച് താരം ആരാധകരെ ഞെട്ടിച്ചെങ്കിലും അടുത്ത പന്തില്‍ പുറത്തായി. നിലവില്‍ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള താരത്തിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചതുമില്ല.
English summary: India vs new zealand sanju samson set to replace shikhar dhawan
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.