ന്യൂസിലാന്‍ഡിന് 203 റണ്‍സ് വിജയലക്ഷ്യം

Web Desk

ഡല്‍ഹി

Posted on November 01, 2017, 8:42 pm

ന്യൂസിലാന്‍ഡിനെതിരായുള്ള ട്വന്റി20 മത്സരത്തില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ്‌ നേടി. ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. വിരാത് കോലിയും (26) എംഎസ് ധോണി (7) യുമാണ് ക്രീസില്‍. രോഹിത് ശര്‍മ (80), ശിഖര്‍ ധവാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ അടിപതറിയവര്‍. രോഹിതും ധാവനും അര്‍ദ്ധസെഞ്ചുറി നേടി. രോഹിത് ശര്‍മ 55 ബോളില്‍ 80 റണ്‍സും ശിഖര്‍ ധവാന്‍ 52 ബോളില്‍ 80 റണ്‍സും നേടി. ഹാര്‍ദിക് പാണ്ഡ്യ ഒരക്കം പോലും തിക്കയ്ക്കാതെ പുറത്തായി. 2 വിക്കറ്റ് നേടിയ ഇഷ് സോധിയാണ് ന്യൂസിലാന്‍ഡ് നിരയില്‍ തിളങ്ങിയത്. ട്രെന്റ് ബോള്‍ട് ഒരു വിക്കറ്റ് നേടി. 16 ഫോറും 10 സിക്‌സറുമാണ് 20 ഓവറില്‍ പിറന്നത്. 10.1 ആണ് റണ്‍റേറ്റ്.

Pic Courtesy: First Post