Web Desk

February 07, 2020, 4:31 pm

ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ്

Janayugom Online

ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ന്യൂസീലന്‍ഡ് എ ടീം മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡ് എ. ഗ്ലെന്‍ ഫിലിപ്‌സും റുഥര്‍ഫോര്‍ഡും ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

ഇന്ത്യക്കായി മുഹമ്മദ് സിറാജും ആവേശ് ഖാനും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ഷഹബാസ് നദീം ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ 15 ഓവറില്‍ അഞ്ച് മെയ്ഡനടക്കം 26 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.

Eng­lish Sum­ma­ry: India-vs-newzealand-match

You may also like this video