Web Desk

വെല്ലിംങ്ടണ്‍

February 21, 2020, 10:12 am

അരങ്ങേറ്റം ഗംഭീരമാക്കി കെയ്ല്‍ ജാമിസണ്‍; മഴ കളി മുടക്കി

Janayugom Online

ന്യൂസിലാന്‍ഡിനെതിരായ വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംങ് തകര്‍ച്ച. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഇന്ത്യന്‍ സ്‌കോര്‍ 5ന് 122 എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്.

അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ വെള്ളം കുടിപ്പിച്ചത്. പൂജാര, കോലി, വിഹാരി എന്നിവരെയാണ് ജാമിസണ്‍ പുറത്താക്കിയത്. ക്ഷമയോടെ പിടിച്ചുനിന്ന് 38 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന അജിങ്ക്യ രഹാനെയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രഹാനെയ്‌ക്കൊപ്പം 10 റണ്‍സുമായി ഋഷഭ് പന്താണ് ക്രീസില്‍. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പന്ത് ടീമില്‍ ഇടംനേടുകയായിരുന്നു.

ENGLISH SUMMARY: India vs Newzealand test cricket

YOU MAY ALSO LIKE THIS VIDEO