വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓപ്പണറന്മാരായ രോഹിത് ശര്‍മയ്ക്കും കെ എല്‍ രാഹുലിനും സെഞ്ചുറി. 107 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും സഹിതം രോഹിത് സെഞ്ചുറി കുറച്ചപ്പോള്‍ രാഹുല്‍ 102 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ സെഞ്ചുറിയിലെത്തിയത്.
ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കരുതലോടെയാണ് ഇരുവരും ബാറ്റ് വീശിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 37 ഓവറില്‍ ഒരു വിക്കറ്റിന് 227 എന്ന നിലയിലാണ് ഇന്ത്യ. 102 റണ്‍സ് നേടിയ രാഹുലിനെ അല്‍സാരി ജോസഫാണ് പുറത്താക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.