June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

സഞ്ജുവുണ്ടോ? കളി കാര്യവട്ടത്ത്

By Janayugom Webdesk
December 8, 2019

തിരുവനത്തപുരം: ഒന്നാം ട്വന്റി20ൽ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ ജയം നേടിയ ആത്മവിശ്വാത്തിൽ ഇന്ത്യ രണ്ടാം മത്സരത്തിനിന്നിറങ്ങു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി 7ന് ആണ് മത്സരം. ഇന്നത്തെ മത്സരത്തിൽ പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. റൺമഴ പെയ്ത ആദ്യ മത്സരം സമ്മാനിച്ച ആവേശത്തിന്റെ തുടർച്ചയാണ് ആരാധകർ തിരുവനന്തപുരത്തും പ്രതീക്ഷിക്കുന്നത്. ബാറ്റിങ്ങിൽ വിരാട് കോലിയും ലോകേഷ് രാഹുലും പുറത്തെടുത്ത മിന്നുന്ന പ്രകടനം, തിരുവനന്തപുരത്തും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വിന്‍ഡീസിനെതിരെ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതോടെ കെ എല്‍ രാഹുല്‍ തന്നെയാവും രോഹിത് ശര്‍മയ്ക്കൊപ്പം കാര്യവട്ടത്തും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ ഇറങ്ങുമ്പോള്‍ അഞ്ചാം നമ്പറില്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെയോ മനീഷ് പാണ്ഡെയെയോ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.

you may also like this video

ആദ്യ മത്സരത്തില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ ശിവം ദുബെ 13 റണ്‍സ് വഴങ്ങിയിരുന്നു. കാര്യവട്ടത്തെ പിച്ച് ബാറ്റിംഗ് പറുദീസയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ദുബെയ്ക്ക് പകരം ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെ കളിപ്പിച്ച് ഒരു സ്പെഷലിസ്റ്റ് ബൗളറെ അധികമായി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നു. ആറാമനായി റിഷഭ് പന്ത് തന്നെ അന്തിമ ഇലവനില്‍ എത്തും. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിക്കും. വാഷിംഗ്ടണ്‍ സുന്ദറിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ചാഹലിന് പകരം സുന്ദറിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്.

അതേസമയം, സഞ്ജു സാംസണിന്റെ സ്വന്തം നാടായ തിരുവനന്തപുരത്ത് താരത്തിന് ഇന്ത്യൻ ടീം അവസരം നൽകുമോയെന്നും ആരാധകർ ഉറ്റുനോക്കുകയാണ്. ബിസിസിഐ ആദ്യം പ്രഖ്യാപിച്ച വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിന് ഇടമുണ്ടായിരുന്നില്ല. തുടർന്ന് മലയാളി ആരാധകർക്കിടയിൽ സഞ്ജുവിന് അനുകൂലമായി ശക്തമായ വികാരമാണ് ഉടലെടുത്തത്. തിരുവനന്തപുരം ട്വന്റി20 ബഹിഷ്കരിക്കാനുള്ള ആഹ്വാനം പോലുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങളും സജീവമായിരുന്നു. പിന്നീട് ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റതോടെയാണ് സെലക്ടർമാർ സഞ്ജുവിനെ ടീമിലേക്കു തിരികെ വിളിച്ചത്. പക്ഷേ, ആദ്യ ഏകദിനത്തിൽ വീണ്ടും പുറത്തിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. എന്നാൽ ഇന്ന് തിരുവനന്തപുരത്ത് പോരിന് ഇറങ്ങുമ്പോൾ ടീമിൽ സഞ്ജുവില്ലെങ്കിൽ ആരാദകരുടെ പ്രതിക്ഷേധം എത്രത്തോളമാകുമെന്നത് കാത്തിരുന്നു കാണണം.

you may also like this video

ടി20 ക്രിക്കറ്റില്‍ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. 14 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയത്. ഇവയില്‍ ഇന്ത്യ എട്ടെണ്ണത്തില്‍ ജയം കൊയ്തപ്പോള്‍ അഞ്ചു മല്‍സരങ്ങളില്‍ വിന്‍ഡീസിനായിരുന്നു വിജയം. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.എന്നാൽ ബാറ്റിങ്ങിൽ കരുത്തരായ വെസ്റ്റിൻഡീസ് ബൗളിങ്ങിലെ പോരായ്മകളാണ് അവർക്ക് തിരിച്ചടിയായത്. എന്നാൽ ഇതിന് പരിഹാരം കണ്ടാൽ ഇന്നത്തെ മത്സരത്തിൽ വിൻഡീസിനെ തളയ്ക്കുക ദുഷ്കരമാകും. ഇന്ന് ജയിച്ചില്ലെങ്കിൽ വിൻഡീസിനെ പരമ്പര നഷ്ടമാകും. അതുകൊണ്ട് തന്നെ പരമ്പര ഒപ്പത്തിനൊപ്പം പിടിക്കാൻ വേണ്ടി വിൻഡീസ് പുതിയ തന്ത്രങ്ങൾ പയറ്റാനാണ് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.