Sunday
21 Apr 2019

വിവിപാറ്റ്: പ്രതിപക്ഷ പാര്‍ട്ടികള്‍ സത്യവാങ്മൂലം നല്‍കി

By: Web Desk | Sunday 7 April 2019 7:47 PM IST


50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്ന ഹര്‍ജിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഫലം അറിയാന്‍ അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാറാണ്. വിവിപാറ്റ് രസീതുകള്‍ എണ്ണാന്‍ ഇരട്ടിയാളുകളെ ചുമതലപ്പെടുത്തണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

21 പ്രതിപക്ഷ നേതാക്കളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്നതായിരുന്നു സുപ്രധാന ആവശ്യം. ഇതിന്റെ ആവശ്യകത വിശദീകരിച്ച് സത്യവാങ്മൂലവും ഇന്നലെ കോടതിക്ക് നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഓരോ നിയമസഭ മണ്ഡലത്തിലെയും ഓരോ ബൂത്തുകളിലെ വീതം മാത്രമേ എണ്ണാനാവൂയെന്നും 50 ശതമാനം എണ്ണണമെങ്കില്‍ കുറഞ്ഞത് ആറ് ദിവസമെങ്കിലും അധികം വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.
ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കോടതി ആരാഞ്ഞു. ഈ മാസം എട്ടിന് മുന്‍പ് സത്യവാങ് മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ഇന്നലെ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

Related News